APPM VHSS

Padmanabha Pillai Memmorial Educational Institutions, Avaneeswaram

സ്ഥാപകൻ

ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ആവണീശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഈശ്വരൻ വസിക്കുന്നിടം’ എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 744-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്.

ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയർത്തപ്പെട്ടത്. 1997 ഒക്ടോബർ 15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.

ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബർ-15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവിൽ ക്ൺസ്ട്രക്ഷൻ & മെയിൻറനൻസ്, മെയിൻറനൻസ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈൽസ്, അഗ്രിക്കൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ) എന്നീ മൂന്നു വൊക്കേഷണൽ വിഷയങ്ങളിൽ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവർത്തിച്ചുവരുന്നു. 2015 വർഷത്തെ പാഠ്യപദ്ധതി പരിഷ്കരണത്തെത്തുടർന്ന് വി.എച്ച്.എസ്. കോഴ്സുകൾ സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, ഓട്ടോമൊബൈൽ ടെക്നോളജി, അഗ്രിക്കൾച്ചർ ക്രോപ് ഹെൽത്ത് മാനേജ്മെൻറ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവിൽ, ഓട്ടോമൊബൈൽ, അഗ്രികൾച്ചർ എന്നീ ലാബുകൾ. സ്കൂൾ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിൻറെ സ്കൂൾ കോഡ് 902043 ആകുന്നു, സ്കൂൾ യുഡൈസ് കോഡ് 32131000602

സ്റ്റാഫ് സെക്രട്ടറി -ജയദീഷ്.ആർ

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എച്ച്.എസ്.)-എസ്.ആർ.വീണ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (യു.പി.)-

 

നേട്ടങ്ങൾ

1)കേരള വനംവകുപ്പിനെ വനമിത്ര പുരസ്കാരം

2) 2017 ലെ സംസ്ഥാന വൊക്കേഷനൽ എക്സ്പോ യിൽ അഗ്രികൾച്ചർ വിഭാഗത്തിന് ഉന്നതവിജയം

3) സമീപപ്രദേശത്തെ ചുമട്ടുതൊഴിലാളിക രക്ഷകർത്താക്കളെ ഉൾപ്പെടുത്തി സൗജന്യ ഇൻഷുറൻസ് പദ്ധതി

4) അന്നം അമൃതമയം പദ്ധതി

5) Appmvhss സീഡ് ക്ലബ്ബിന്റെ കോവിഡ് കരുതൽ പദ്ധതിയുടെ ഭാഗമായി സമൂഹ നന്മയ്ക്ക് ഒട്ടനവധി സേവനങ്ങൾ ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്ക് വിതരണം നടത്തി. ശാസ്ത്രി ജംഗ്ഷനിലും കുന്നിക്കോട് ജംഗ്ഷനിലും ഉള്ള ഓട്ടോ തൊഴിലാളികൾക്ക് സീഡ് ക്ലബ്ബിലെ കൊച്ചുമിടുക്കർ ശേഖരിച്ച മാസ്കുകൾ കോഓർഡിനേറ്റർ അതുല്യ ടീച്ചറിന്റെയും സന്ധ്യ ടീച്ചറിന്റെയും നേതൃത്വത്തിൽ വിതരണം നടത്തി.

6)എല്ലാ കുട്ടികളുടെയും ഓൺലൈൻ  പഠനം ഉറപ്പാക്കുന്നതിനു വേണ്ടി മൊബൈൽ സൗകര്യം ഇല്ലാത്ത എല്ലാവർക്കും മൊബൈൽ വിതരണം  ചെയ്തു

7)മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം എന്നിവ (2020-2021) സ്കൂളിന് ലഭിച്ചു.

8)2017,2018,2019 വർഷത്തെ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡും മികച്ച നടൻ,മികച്ച നടി എന്നീ അവാർഡുകളും സ്കൂളിന് ലഭിക്കുകയുണ്ടായി

9)6 – ൽ(2021-2022) ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റാഫി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ,ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡും നേടി

 

മാനേജ്മെന്റ്

മാനേജ്മെന്റ് സമിതിയിൽ 6 അംഗങ്ങളാണ് ഉൾപ്പെടുന്നത്. ഡോക്ടർ ലക്ഷ്മി ആർ നായർ, ശ്രീമതി ഇന്ദു ആർ,

ഡോക്ടർ മീര ആർ നായർ,ശ്രീമതി പാർവതി ആർ, ശ്രീ ആർ പത്മഗിരീഷ് ,അഡ്വക്കേറ്റ് ചിത്ര ആർ.

മാനേജർ ശ്രീ ആർ പത്മഗിരീഷ്

APPM VHSS at a Glance
Total Students
0
Qualified Staff
0
Non Teaching Staff
0
Active PTA Members
0
We aim at inspiring our students to dream more, learn more, do more, and become more in their respective journeys of life.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ വെളിയം ഭാർഗ്ഗവൻ

ശ്രീ മേലില ശ്രീകണ്ഠൻ നായർ

School Bus Service

At APPM VHSS, we provide a safe, reliable, and punctual school bus service to ensure the comfort and security of our students during their daily commute. Our buses are operated by trained drivers and are equipped with GPS tracking, ensuring parents have peace of mind. We cover key routes in and around the local area, making transportation easy and stress-free for families.

Our Co-curricular Activities

Athletics

Our students are passionate about sports and athletics and have the freedom to choose the one they like and wish to take up.

In-house Publications

We have several writers who are encouraged to come up with creations that are regularly published in our in-house magazines.

Performing Arts & Music

With professionals on board, we take pride in training our students in art forms like dance, drama, painting and more.

APPM VHSS YOUTUBE VIDEOS

R. PADMAGIRISH

Manager

DR. MEERA R NAIR

Principal

SREEKALA. B

HM